---
title: "ആറളം വന്യജീവി സങ്കേതം പരിസ്ഥിതി പഠനയാത്ര ഫ്‌ളാഗോഫ്"
english_title: "Aralam Wildlife Sanctuary Environmental Study Tour Flagoff"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/71283/Aralam Wildlife Sanctuary Environmental Study Tour Flagoff"
published_at: "2022-09-28T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6333fb80393d4_KOTURSCHOOL_PADANA_YATHRA.JPG"
keywords: []
---

# ആറളം വന്യജീവി സങ്കേതം പരിസ്ഥിതി പഠനയാത്ര ഫ്‌ളാഗോഫ്

> **Lead Summary:** ** നടുവണ്ണൂര്‍**: സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ സഹായത്തോടെ കോട്ടൂര്‍ എയുപി സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു.

## Article Content

** നടുവണ്ണൂര്‍**: സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ സഹായത്തോടെ കോട്ടൂര്‍ എയുപി സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു.

കോവിഡ് സൃഷ്ടിച്ച പഠന പാഠ്യേതര വിടവുകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠനയാത്ര സംഘടിപ്പിച്ചത്. വിദ്യാലയത്തില്‍ വിവിധ ക്ലബ്ബുകളുടെ നേത്യത്വത്തില്‍ ഈ ടേമില്‍ നടത്തുന്ന വ്യത്യസ്തമായ രണ്ടാമത്തെ ക്യാമ്പാണിത്.

കുട്ടികളില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ അവബോധം വളര്‍ത്തി അവരെ നല്ല പൗരന്മാരാക്കി വളര്‍ത്തുന്നതിനുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമായിട്ടാണ് കേരള വനം വകുപ്പ് പരിസ്ഥിതി പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 28, 29 തിയ്യതികളിലായാണ് പഠനയാത്ര നടത്തുന്നത്.

പ്രകൃതി പഠനയാത്ര പ്രധാനാധ്യാപിക ആര്‍. ശ്രീജ ഫ്‌ളാഗ് ഓഫ് ചെയ്തു. വനം വകുപ്പ് ഒരുക്കിയ ക്യാമ്പില്‍ കോഡിനേറ്റര്‍ എന്‍.കെ. സാലിം, വിനോദ് കോട്ടൂര്‍, എസ്. ജിതേഷ്, ബി.ആര്‍. ദീപ, എസ്. ഷൈനി എന്നിവര്‍ നേതൃത്വം നല്‍കും.

42 കുട്ടികള്‍ പങ്കാളികളാകുന്ന ക്യാമ്പില്‍ താമസം, ഭക്ഷണം, കാടിനെ അടുത്തറിയുന്ന തരത്തിലുള്ള വിവിധ ക്ലാസുകള്‍, ട്രക്കിംഗ് എന്നിവ ലഭ്യമാക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/71283/Aralam Wildlife Sanctuary Environmental Study Tour Flagoff)